About us

എം.ബി.എസ് - ഒരു ഹ്രസ്വ ചരിത്രം

ബ്രാഹ്മണരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് മലയാള ബ്രാഹ്മണ സമാജം (എം.ബി.എസ്.) സോമയാജിപ്പാട്, നമ്പൂതിരിപ്പാട്, നമ്പൂതിരി, അടിത്തിരി, ഇളയത്, ഭട്ടതിരി, ശർമ്മ, നമ്പ്യാതിരി, മൂസത് തുടങ്ങി വിവിധ കുലനാമങ്ങളിലുള്ള എല്ലാ ബ്രാഹ്മണരും മലയാളബ്രാഹ്മണരിൽ പെടുന്നു. പേരുകൾ വരെയെങ്കിലും അവരുടെയെല്ലാം വേരുകൾ ഒന്നുതന്നെ. എല്ലാ ബ്രാഹ്മണരെയും ഒരു കുടക്കീഴിൽ അണിനിരത്തി ഏവരുടെയും അഭിവൃദ്ധിയ്ക്കായി പ്രവർത്തിക്കുക എന്നതാണ് മലയാള ബ്രാഹ്മണ സമാജത്തിന്റെ ദൗത്യം. മലയാളബ്രാഹ്മണർക്ക് വേണ്ടി നിലകൊള്ളുന്ന ഒരേയൊരു സംഘടന മലയാള ബ്രാഹ്മണ സമാജമാണ്.

ലഭ്യമായ രേഖകൾ പ്രകാരം 1934 മാർച്ച് 7-നാണ് എം.ബി.എസ് രൂപീകൃതമായത് (കൊല്ലവർഷം 1108.) അമ്പലപ്പുഴ നാഗമംഗലം ഇല്ലത്ത് നാരായണൻ ഇളയത് ആയിരുന്നു ആദ്യ പ്രസിഡന്റ്. ചങ്ങനാശ്ശേരി പെരളിയിൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയായിരുന്നു എം.ബി.എസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിഅക്കാലത്ത് തിരുവിതാംകൂറിൽ നടന്ന പല സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിലും എം.ബി.എസ് ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. ദീർഘകാല ജനനന്മ ലക്ഷ്യം വച്ചുകൊണ്ട് പല നിർണ്ണായക തീരുമാനങ്ങളും എം.ബി.എസ് നടപ്പിലാക്കി. ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വരുന്നതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ഹിന്ദുമതത്തിൽപ്പെട്ട എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടാകണം എന്ന് എം.ബി.എസ് വാദിച്ചു. കൊല്ലവർഷം 1111 മേടം 25 ചേർന്ന യോഗത്തിൽ എം.ബി.എസ് ഈ വിഷയത്തിൽ നയം വ്യക്തമാക്കിയിരുന്നു സമൂഹത്തിലെ പല ഉച്ഛനീചത്വങ്ങൾ പരിഹരിക്കുന്നതിനായി മുൻനിരയിൽ നിന്ന് പൊരുതിയ സംഘടനയാണ് എം.ബി.എസ്. കൊല്ലവർഷം 1112 ചിങ്ങം 30-ന് ചേർന്ന എം.ബി.എസ് യോഗത്തിൽ സമുദായത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും സമാജ അംഗത്വവും ഉറപ്പ് വരുത്താൻ ധാരണയായിരുന്നു. കൊല്ലവർഷം 1113 ചിങ്ങം 15-ന് മീനച്ചിലിൽ നടന്ന സമ്മേളനത്തിൽ ഹിന്ദുമതത്തിൽ പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ ഒത്തുചേർന്നിരുന്നു. പരമപൂജനീയ ആഗമാനന്ദ സ്വാമികളുടെ സാന്നിധ്യത്തിൽ നടന്ന ഈ സമ്മേളനം ‘മീനച്ചിൽ ഹിന്ദു സമ്മേളനം’ എന്ന പേരിൽ ചരിത്രം അടയാളപ്പെടുത്തുന്നു. മലയാള ബ്രാഹ്മണ സമാജത്തിൽ ഇപ്പോഴുള്ള പല അംഗങ്ങൾക്കും ഈ ചരിത്രസംഭവത്തെ കുറിച്ച് അറിവില്ല. ബ്രാഹ്മണർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണം എന്ന തീരുമാനം പാസായത് 1114 മേടം 28-ന് ചേർന്ന യോഗത്തിലാണ്. രണ്ട് വർഷങ്ങൾക്കിപ്പുറം 1116 ചിങ്ങം 10-ന് ചേർന്ന യോഗത്തിൽ, തിരുവിതാംകൂർ ഹിന്ദു ഫെഡറേഷനിൽ മലയാള ബ്രാഹ്മണ സമാജത്തിൽ നിന്ന് ഒരു പ്രതിനിധി ഉണ്ടായിരിക്കണമെന്നും, സംഘടനയ്ക്ക് ഫെഡറേഷനിൽ സ്ഥിര അംഗത്വം ഉണ്ടായിരിക്കണമെന്നും ഉള്ള നിർദേശങ്ങൾ മുന്നോട്ട് വച്ചു.ആദ്യകാലങ്ങളിൽ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മാത്രമായി സമാജം പ്രവർത്തനങ്ങൾ ചുരുങ്ങിയിരുന്നു. പിന്നീട് എറണാകുളത്തേക്കും മറ്റ് ജില്ലകളിലേക്കും സമാജം പ്രവർത്തനങ്ങൾ വ്യാപിച്ചു. ഇപ്പോഴും കേരളത്തിലെ എല്ലാ ജില്ലകളിലും എം.ബി.എസ് സാന്നിധ്യം അറിയിച്ച് തുടങ്ങിയിട്ടില്ല.ആദ്യകാലത്ത് തന്നെ തിരുനക്കര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എം.ബി.എസ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീട് ഇന്ന് കാണുന്ന നിലയിലേക്ക് കെട്ടിടം പുനർനിർമ്മാണം നടത്തിയെടുത്തു. 1968-ൽ എം.ബി.എസ് ‘കേരളരംഗം’ എന്ന മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. പിൽകാലത്ത് സമാജം പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയപ്പോൾ പ്രസിദ്ധീകരണവും നിലച്ചു. 1999-ൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരമുള്ള സംഘടനയായി എം.ബി.എസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ഇന്ന് ‘ബ്രഹ്മശ്രീ’ എന്ന പേരിലൊരു ദ്വൈമാസിക മലയാള ബ്രാഹ്മണ സമാജം പ്രസിദ്ധീകരിക്കുന്നുണ്ട്. അതേ പേരിലൊരു യൂട്യൂബ് ചാനലും എം.ബി.എസ് നടത്തിവരുന്നു.MBS ൻ്റെ സിൽവർ ജൂബിലി 1959 – ൽ ചേർത്തലയിൽ വെച്ച് 2 ദിവസത്തെ പരിപാടികളോടെ സമുചിതമാ യി കൊണ്ടാടി പിന്നീട് എഴുപത്തിഒന്‍പതു, എണ്‍പത്തിനാല് വാർഷികങ്ങൾ എറണാകുളത്ത് കൊണ്ടാടി.

Executive Members

T V Narayana Sharma

President

M N Thrivikraman Namboothiri

Kendra Treasurer

K V Devan Elayath

General Secretary

Mohankumar P N

Joint Secretary

Sreeraj Sharma

Joint Secretary

Ravindran P Elayath

Vice President

Maya T M

Vice President

Executive Members

  • Arun K V
  • C K Chandragupthan
  • Deepthy Kannan
  • Harikrishna Sharma K N
  • C V Sasikumar
  • Sreekumar O N
  • V N T Namboodiri
  • Krishnakumar Ambakkat
  • Manojkumar A V
  • Mukundan N
  • Murali M P
  • Sreeja Parameswaran
  • Sreekumar T S