Haviss
മലയാളബ്രാഹ്മണസമാജത്തിന്റെ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ 2015 മുതൽ ആരംഭിച്ച വിദ്യാഭ്യാസ-ചികിത്സാ-അടിയന്തരസഹായനിധിയാണ് ഹവിസ്സ്. തുടക്കത്തിൽ കോട്ടയം ജില്ലയിൽ മാത്രമായിരുന്നു ഹവിസ്സിന്റെ പ്രവർത്തനം എങ്കിലും അധികം വൈകാതെ തന്നെ സംസ്ഥാനതലത്തിലേക്ക് വിപുലീകരിക്കപ്പെട്ടു.
ഉദ്ദേശ്യം
സാമ്പത്തികമായ സ്വാധീനമില്ലായ്മ കൊണ്ട് വിദ്യാഭ്യാസമോ ചികിത്സയോ മറ്റ് അടിയന്തരാവശ്യങ്ങളോ നിർവ്വഹിക്കുവാൻ ബുദ്ധിമുട്ടുന്നവരും , പ്രകൃതിദുരന്തം മുതലായി ആകസ്മികമായുണ്ടാവുന്ന കഷ്ടനഷ്ടങ്ങളാൽ വലയുന്നവരുമായ മലയാള ബ്രാഹ്മണ സമാജാംഗങ്ങളെ സാമ്പത്തികമായി സഹായിക്കുക
മൂലധനം /ഫണ്ട്
മലയാള ബ്രാഹ്മണ സമാജാംഗങ്ങളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനയായി സ്വീകരിക്കുന്ന ധനം .
വിതരണം
അർഹതയുള്ള സമാജാംഗങ്ങളുടെ അപേക്ഷ അവശ്യരേഖകൾ സഹിതം ശാഖാ സെക്രട്ടറി ,ജില്ലാ സെക്രട്ടറി എന്നിവരുടെ ശുപാർശയോടെ ഹവിസ്സ് നിർവ്വഹണസമിതിയ്ക്ക് എത്തിക്കുന്നു. ഹവിസ്സ്നിർവ്വഹണസമിതി കൂടി അപേക്ഷ, ശുപാർശ, രേഖകൾ എന്നിവ പരിശോധിച്ച് അർഹരായവർക്ക് അർഹമായ തുക ബാങ്ക് അക്കൗണ്ട് വഴി വിതരണം നടത്തുന്നു.
നിർവ്വഹണസമിതി
കൺവീനർ – ഹരികൃഷ്ണ ശർമ്മ
ട്രഷറർ – അരുൺ കീച്ചേരിൽ
സമിതിയംഗങ്ങൾ
കേന്ദ്ര പ്രസിഡന്റ്
കേന്ദ്ര സെക്രട്ടറി
മുരളി എം പി
ശ്രീകുമാർ ഒ എൻ
മനോജ് കുമാർ എ വി
കോ -ഓർഡിനേറ്റർമാർ – എല്ലാ ശാഖകളിലും നിന്നും ഒരാൾ
മലയാളബ്രാഹ്മണസമാജത്തിന്റെ ജീവകാരുണ്യ സഹായനിധിയായ ഹവിസ്സിന്റെ കുറ്റമറ്റ നടത്തിപ്പിനായി താഴെപ്പറയുന്ന കാര്യങ്ങൾ എല്ലാ ശാഖകളും ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
- അപേക്ഷകൻ മലയാളബ്രാഹ്മണസമാജാംഗം ആയിരിക്കണം.
- അപേക്ഷകൻയാതൊരുവിധലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നയാളാവരുത്.
- അപേക്ഷകൻശാഖായോഗങ്ങളിൽ തൃപ്തികരമായി പങ്കെടുക്കുന്നയാളാവണം.
- അപേക്ഷയോടൊപ്പംതാഴെപ്പറയുന്നരേഖകൾ നിർബ്ബന്ധമായും സമർപ്പി ച്ചിരിക്കണം.
- ഡോക്ടറിന്റെ പ്രസ്തുതനിർദ്ദേശമടങ്ങിയ കുറിപ്പ്
ആശുപത്രി ഫിനാൻഷ്യൽ കൗൺസിലറിന്റെ പക്കൽ നി ന്നും ലഭ്യമായ പ്രതീക്ഷിക്കുന്ന ചെലവിന്റെ രേഖ
പഠനോപകരണങ്ങൾ വാങ്ങുന്നതിനായി /ഫീസ് അടയ്ക്കുന്നതിനായി വിദ്യാലയാധികാരിയിൽ നിന്നും ആയതിനുള്ള ചെലവ് സൂചിപ്പിക്കുന്ന രേഖ
ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ഡിസ്ചാർജ്ജ് ഷീറ്റ്/സമ്മറി അല്ലെങ്കി ൽ തുടർ പരിചരണം /ചികിത്സ/മരുന്ന് എന്നിവയ്കക് വേണ്ടി ഡോക്ടറിന്റെ രേഖകൾ നിർബ്ബന്ധമായും സമർപ്പി ച്ചിരിക്കണം.
അറ്റകുറ്റപ്പണി ചെയ്യേണ്ടതായ വീടിന്റെ നിലവിലെ ചിത്രം , എസ്റ്റിമേറ്റ്
പുതിയ വീടിന്റെ പ്ലാൻ, എസ്റ്റിമേറ്റ്
ഹവിസ്സിന്റെ കോ -ഓർഡിനേറ്റർമാരുടെ ചുമതലകൾ
- ശാഖകളിൽ ഹവിസ്സ് സഹായത്തിന് ആവശ്യവും അർഹതയുമുള്ളവരുണ്ടെങ്കിൽ കണ്ടെത്തി ആവശ്യ-മായ നടപടികൾ ചെയ്യുക.
ഹവിസ്സ് ഫണ്ട് ശാക്തീകരണത്തിന് സമിതി രൂപം കൊടുത്തിരിക്കുന്ന പദ്ധതിപ്രകാരം സംഭാവന നൽകാൻ കഴിവുള്ളവരെ കണ്ടെത്തുക, സംഭാവന സമാഹരി ക്കുക.
അതാത് ശാഖകളിൽ നിന്നുള്ള സംഭാവനകളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുകയും രസീത് കൊടുക്കുകയും സഹായം സ്വീകരിച്ചവരിൽ നിന്നും വൗച്ചർ വാങ്ങി സമിതിയ്ക്ക് എത്തിക്കുകയും ചെയ്യുക.
ഹവിസ്സ് സംഭാവനാ പദ്ധതി
ഓരോ ശാഖയിൽ നിന്നും ചുരുങ്ങിയത് താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ 25 പേരെ ഹവിസ്സിലേക്ക് സ്ഥിരം സംഭാവന നൽകുന്നവരായികണ്ടെത്തേണ്ടതുണ്ട്.
പ്രസ്തുതരീതിയിൽ സംഭാവന നൽകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി ശാഖാ കോ-ഓർഡിനേറ്റർമാർ ഹവിസ്സ്- സമിതിയ്ക്ക് നൽകേണ്ടതാണ്.
